തിരുവമ്പാടി: രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വൈവിധ്യമാണെന്നും വര്‍ഗീയതയും വംശീയതയും വളര്‍ത്തി അതില്ലാതാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തിരുവമ്പാടി ഏരിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം എന്ന തലക്കെട്ടില്‍ മേയ് 21, 22 തീയതികളില്‍ സോളിഡാരിറ്റി എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടി സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഹ്മദ് നസീഫ് അധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് കെ.ആര്‍. മുഹമ്മദ്, സെക്രട്ടറി ഹാരിസ് അരിമ്പ്ര, സോളിഡാരിറ്റി ഏരിയ സെക്രട്ടറി പി.വി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. * Thiru 2 Ex : സോളിഡാരിറ്റി തിരുവമ്പാടി ഏരിയ സമ്മേളനത്തിൽ സദറുദ്ദീൻ വാഴക്കാട് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.