ബാലുശ്ശേരി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്ത് മഞ്ഞപ്പുഴയുടെ കോട്ടനട മുതൽ കാട്ടാംവള്ളിവരെ ജലനടത്തം സംഘടിപ്പിച്ചു. സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായുള്ള പരിസര ബോധവത്കരണ ജാഥ കോട്ടനടയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ആർ.സി. ഷിജു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം ദെയ്ജ അമീൻ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷാജി കെ. പണിക്കർ, ഹരീഷ് ത്രിവേണി, കെ.കെ. പ്രകാശിനി, ബാലുശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് ലീഡർമാരായ നേഹ, ആകാശ്, കോഓഡിനേറ്റർ പി.സി. രാജേഷ് എന്നിവർ സംസാരിച്ചു. ജാഥക്ക് കരയത്തൊടി, മഞ്ഞപ്പാലം, കാട്ടാംവള്ളി എന്നിവിടങ്ങളിൽ മെംബർമാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മരംപ്പാലതലയിൽ നടന്ന സമാപനയോഗം പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.