കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിൽ ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിനുസമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. മുക്കൂട് കൂട്ടക്കനി കാട്ടാമ്പള്ളിയിലെ മൊയ്തു-മറിയ ദമ്പതികളുടെ മകൻ സാദാത്താണ് (32) മരിച്ചത്. മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയിയുടെ മകൻ സുധീഷ് (26), കൂട്ടക്കനിയിലെ നാരായണന്‍റെ മകൻ പ്രസാദ് (34), മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകൻ സാബിർ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുധീഷിന്‍റെ നില അതിഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് മുക്കൂട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ആൾട്ടോ കാർ എതിർവശത്തുള്ള വീട്ടുമതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്നു. കാറിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ട് നാട്ടുകാർ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്കു മാറ്റി. സാദാത്ത് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. കൂലിത്തൊഴിലാളിയാണ്. മുള്ളേരിയ സ്വദേശിനി റംസീനയാണ് ഭാര്യ. മക്കൾ: ബാദുഷ, സെയിദ. സഹോദരങ്ങൾ: സാദിഖ്, റഹിയാന, ജുബൈരിയ. sadath accident chithariസാദാത്ത്chithari accident newചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിനുസമീപം നിയന്ത്രണം വിട്ട കാറിടിച്ച് മതിൽ തകർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.