നാദാപുരം: ഗ്രാമപഞ്ചായത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്ഥിരം സമിതി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദിനെ മർദിച്ച സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടണമെന്ന് പഞ്ചായത്ത് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. സംഭവത്തെ യോഗം അപലപിച്ചു. ചെയർമാൻ എ.കെ.ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. യു.കെ. വിനോദ് കുമാർ, ആവോലം രാധാകൃഷ്ണൻ, പി.ബി. കുഞ്ഞമ്മദ് ഹാജി, സി. ഹമീദ് മാസ്റ്റർ പി. രാമചന്ദ്രൻ മാസ്റ്റർ, സി.കെ. ബഷീർ, അശോകൻ തൂണേരി, വി.കെ. രജീഷ്, പി.പി. സുരേഷ് കുമാർ, വി.എം. ബിജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.