സുപ്രീംകോടതി നടപടി സ്വാഗതാർഹം -ശ്രേയാംസ് കുമാർ

കോഴിക്കോട്​: ഒന്നര നൂറ്റാണ്ട്​ പഴക്കമുള്ള രാജ്യ​ദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച സുപ്രീംകോടതി നടപടി സ്വാഗതാർഹമാണെന്ന്​ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ്​ എം.വി. ശ്രേയാംസ്കുമാർ അഭിപ്രായപ്പെട്ടു. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ എഫ്​.ഐ.ആറുകൾ ചുമത്തരുതെന്ന നിർദേശം പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാന ചുവടുവെപ്പാണ്​ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.