അഖിൽ

വീടുകയറി ആക്രമണം: പ്രതികളിലൊരാൾ പിടിയിൽ

വൈക്കം: ഇടയാഴം രാജിവ്​ ഗാന്ധി കോളനിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരുപ്രതി കൂടി പിടിയിൽ. രാജീവ്​ ഗാന്ധി കോളനിയിലെ അഖിൽ പ്രസാദിനെയാണ്​ (25) വൈക്കം ഇൻസ്​പെക്​ടർ എസ്​. പ്രദീപി​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്​.

നിരവധി കേസുകളിലെ പ്രതികളായ മുത്തേടത്ത്കാവ് കോട്ട ചിറ സ്വദേശികളായ വിഷ്ണു, അഭിജിത്, രാഹുൽ എന്നിവരെ നേരത്തേ അറസ്​റ്റ്​ ചെയ്തിരുന്നു.

മറ്റു പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

ഈ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം. എ.എസ്.ഐ കെ. നാസർ, സിവിൽ പൊലീസ് ഓഫിസർ ജോസ് എന്നിവരും പൊലീസ്​ സംഘത്തിലുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.