ബിന്ദു മുരളി
Posted On
date_range Updated On
date_range ബിന്ദുവിന് ചെണ്ട ചിഹ്നം മാത്രമല്ല
വൈക്കം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വടകര സംവരണ സീറ്റിൽ മത്സരിക്കുന്ന ശിങ്കാരിമേളക്കാരിയും ഓട്ടോ ഡ്രൈവറുമായ യു.ഡി.എഫ് സ്ഥാനാർഥി ബിന്ദു മുരളിക്ക് ലഭിച്ച ചിഹ്നം ചെണ്ട.
ജീവിതത്തിന് താങ്ങുംതണലുമായി നിൽക്കുന്ന ചെണ്ട തന്നെ അടയാളമായി ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ബിന്ദു. 10 വർഷമായി ശിങ്കാരി മേളക്കാരിയായിട്ടാണ് നാട്ടിൽ അറിയപ്പെടുന്നത്. കുടുംബം പുലർത്താനായി ഏഴുവർഷമായി വരിക്കാംകുന്ന് സ്റ്റാൻഡിൽ ഓട്ടോയും ഓടിക്കുന്നുണ്ട്.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് വടകര ബ്ലോക്കിൽ മത്സരിക്കുന്ന ബിന്ദു മുരളി തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ആശാ വർക്കർ, കുടുംബശ്രീ പ്രവർത്തക എന്നീ നിലയിലും സജീവാംഗമാണ്. ഭർത്താവ് മുരളി കൂലിപ്പണിക്കാരനാണ്. മൂന്ന് മക്കൾ അയന, അബീന, അജയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.