Posted On
date_range Updated On
date_range കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് വികലാംഗനെ ആക്രമിച്ചയാൾ അറസ്റ്റിൽ
വൈക്കം: വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. തലയാഴം ആലത്തൂർ കണ്ടംതുരുത്ത് ഭാഗത്ത് പുത്തൻതറ വീട്ടിൽ ബിജുവിനെയാണ് (51) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറച്ചുനാളുകൾക്ക് മുമ്പ് യുവാവിൽനിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുചോദിച്ചതിനായിരുന്നു ആക്രമണം. സ്കൂട്ടറിൽ ഇരുന്ന യുവാവിനെ ഹെൽമറ്റുകൊണ്ട് അടിക്കുകയുമായിരുന്നു. വൈക്കം എസ്.ഐ അജ്മൽ ഹുസൈൻ, ജിജു, സി.പി.ഒ ഷാമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.