എ.ഐ.ടി.യു.സി ആഭിമുഖ്യത്തിൽ ഗാന്ധിയുടെ ഇണ്ടംതുരുത്തി മന സന്ദർശനത്തിന്റെയും
വൈക്കം സത്യഗ്രഹത്തിന്റെയും ശതാബ്ദിയാഘോഷ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
കോൺഗ്രസിന് ഗാന്ധിജിയെ വേണ്ടാത്ത കാലം -ബിനോയ് വിശ്വം
വൈക്കം: ഹിന്ദുത്വശക്തികൾക്കെതിരായ പ്രതീകവും പ്രതിരോധവുമായിരുന്ന ഗാന്ധിജിയെ ഇന്ന് കോൺഗ്രസിന് വേണ്ടാതായിരിക്കുന്ന കാലമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.ഐ.ടി.യു.സി ആഭിമുഖ്യത്തിൽ ഗാന്ധിജി ഇണ്ടംതുരുത്തി മന സന്ദർശിച്ചതിന്റെ 99ാമത് വാർഷികവും സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു അധ്യക്ഷതവഹിച്ചു. അജിത് കൊളാടി, സി.കെ. ആശ എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, കെ. അജിത്, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി.ജി. ത്രിഗുണ സെൻ, കെ.ഡി. വിശ്വാനാഥൻ, പി. സുഗതൻ, ജയിംസ് ജോസഫ്, കെ.എ .രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.