അഖിൽലാൽ
Posted On
date_range Updated On
date_range ബസുകളുടെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയിൽ
വൈക്കം: സ്വകാര്യ ബസുകളുടെ ബാറ്ററി മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ആമ്പല്ലൂർ കുലയിറ്റിക്കര പൊങ്ങനാത്തുപറമ്പ് വീട്ടിൽ പി.ആർ. അഖിൽ ലാലിനെയാണ് (28) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസിൽനിന്ന് ആറ് ബാറ്ററികളാണ് ഇയാൾ കവർന്നത്. വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ. അജ്മൽ ഹുസൈൻ, അബ്ദുസ്സമദ്, സി.പി.ഒമാരായ ജാക്സൺ, സുദീപ്, പ്രമോദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.