ജോൺ ക്രിസ്റ്റഫർ
Posted On
date_range Updated On
date_range വിദേശജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ
വൈക്കം: വിദേശജോലി വാഗ്ദാനംചെയ്ത് ദമ്പതികളിൽനിന്നും 4,80,000 രൂപ തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജോൺ ക്രിസ്റ്റഫറിനെ (45) യാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും ചേർന്ന് തലയാഴം സ്വദേശികളായ ദമ്പതികൾക്ക് നോർവേയിൽ ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. വൈക്കം എസ്.എച്ച്.ഒ എസ്.സുകേഷ്, എസ്.ഐ കുര്യൻ മാത്യു, സി.പി.ഒ രാജേഷ് പി.ആർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.