ആറ് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം
കോട്ടയം: ജില്ലയിലെ ആറ് എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റി. കിടങ്ങൂർ, പള്ളിക്കത്തോട്, എരുമേലി, വാകത്താനം, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒമാരെയാണ് സ്ഥലംമാറ്റിയത്. കിടങ്ങൂർ എസ്.എച്ച്.ഒ കെ.ആർ. ബിജുവിനെ തലയോലപ്പറമ്പിലേക്കാണ് മാറ്റിയത്.
പകരം പത്തനംതിട്ട പുളിക്കീഴ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഇ.ഡി. ബിജുവിനെ നിയമിച്ചു. പള്ളിക്കത്തോട് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഇ. അജീബിനെയാണ് പുളിക്കീഴ് സ്റ്റേഷനിലേക്ക് മാറ്റിയത്. എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാറിനെ വാകത്താനം സ്റ്റേഷനിലേക്കും മാറ്റി. എരുമേലിയിലേക്ക് നിയമിച്ചിരിക്കുന്നത് മുല്ലപ്പെരിയാർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ടി.ഡി. സുനിൽകുമാറിനെയാണ്. തലയോലപ്പറമ്പ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എസ്. ജയനെ എറണാകുളം പള്ളുരുത്തി സ്റ്റേഷനിലേക്കും കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി.കുര്യനെ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലേക്കും മാറ്റി. എറണാകുളം പള്ളുരുത്തി സ്റ്റേഷനിലെ എസ്.എച്ച്.ഒ സുനിൽ തോമസിനെയാണ് കാഞ്ഞിരപ്പള്ളിയിലേക്ക് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.