പരുന്ത് റോയി
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
കുറവിലങ്ങാട്: കാളികാവ് ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ പൊലീസ് പിടിയിൽ. കുര്യം നമ്പുശേരി ഭാഗത്ത് താമസിക്കുന്ന ജനാർദനൻ എന്ന റോയിയാണ് (പരുന്ത് റോയി) പിടിയിലായത്.
ശ്രീകോവിലിെൻറയും ഉപദേവന്മാരുടെയും മുന്നിലെ കാണിക്ക വഞ്ചികൾ തകർത്ത് പ്രതി പണം മോഷ്ടിക്കുകയായിരുന്നു. ക്ഷേത്ര ഓഫിസിൽ കയറിയെങ്കിലും ലോക്കറുകൾ തുറക്കാൻ കഴിഞ്ഞില്ല.
പ്രതി ക്ഷേത്രമതിലിനകത്ത് കയറുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ ക്ഷേത്ര ഭാരവാഹികൾക്ക് കഴിഞ്ഞിരുന്നു.
രാവിലെ പ്രതിയുടെ വീട്ടിൽനിന്നാണ് കുറവിലങ്ങാട് പൊലീസ് റോയിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.