ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുവയസ്സുകാരിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ശനിയാഴ്ച കുട്ടിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. പനി മാറി. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനാൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ പരിക്ക് സംബന്ധിച്ച വിദഗ്ധ പരിശോധനക്ക് ഗൈനകോളജി വിഭാഗത്തിന് കൈമാറും. അസം സ്വദേശികളും മൂവാറ്റുപുഴ പെരുമറ്റത്ത് വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ കുട്ടിയാണ് ചികിത്സയിൽ കഴിയുന്നത്.
27നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയുണ്ടാവുകയും വയർ വീർത്തുവരുകയും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ കുട്ടിയെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
തുടർപരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും കുടലിലും മുറിവുകൾ കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ആർ.എം.ഒ ഡോ. ജയപ്രകാശ് അറിയിച്ചു. അതേസമയം, കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടും മെഡിക്കൽ ബോർഡ് പരിക്കിെൻറ ഉറവിടം കണ്ടെത്തുകയോ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.