shoulder തിരുനക്കര ബസ്​സ്റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്സ്: ഒഴിപ്പിക്കൽ തടയുമെന്ന്​ സംരക്ഷണസമിതി

കോടതിയലക്ഷ്യം ഒഴിവാക്കാൻ കടക്കാർക്കെതി​രെ നഗരസഭ നടപടിയെടുത്തേക്കും കോട്ടയം: തിരുനക്കരയിലെ ബസ്​സ്റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്സ്​ പൊളിക്കുന്നതിന്‍റെ ഭാഗമായി ഒഴിപ്പിക്കാനെത്തിയാൽ തടയാൻ തിരുനക്കര ബസ്​സ്റ്റാൻഡ്​ സംരക്ഷണസമിതിയുടെ തീരുമാനം. 10 ദിവസത്തിനകം ഒഴിയണമെന്ന നോട്ടീസിന്‍റെ കാലാവധി ഞായറാഴ്ചയോടെ അവസാനിച്ചു. ഒമ്പതാം തീയതിയാണ്​ കോടതി കേസ്​ പരിഗണിക്കുന്നത്​. കെട്ടിടം പൊളിക്കുന്നതിന്​ എന്തു നടപടിയെടുത്തു എന്ന്​ നഗരസഭ അന്ന്​ കോടതി​യെ അറിയിക്കണം. ഒമ്പതിന്​ പൊതു അവധിയായതിനാൽ തൊട്ടടുത്ത ദിവസം കേസെടുത്തേക്കും. കോടതിയലക്ഷ്യം ഒഴിവാക്കാൻ അതിന്​ മുന്നോടിയായി ബുധനാഴ്ച നഗരസഭ കടക്കാർക്കെതി​രെ നടപടിയെടുത്തേക്കും എന്നാണ്​ സൂചന. ഷോപ്പിങ്​ കോപ്ലക്സ്​ പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. ഇത്​ പരിഗണിക്കുന്നതുവരെ സമയം അനുവദിപ്പിക്കുക എന്നതാണ്​ വ്യാപാരികളുടെ ഉദ്ദേശം. കൗൺസിൽ തീരുമാനമെന്ന്​ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്​ പൊളിക്കാൻ ഉത്തരവ്​ വാങ്ങിയതെന്നാണ്​ വ്യാപാരികളുടെ വാദം. ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കും. 52 കൗൺസിലർമാർ ഒപ്പിട്ട രേഖ സഹിതമാണ്​ കോടതിയിൽ സമർപ്പിച്ചത്​. എന്നാൽ, ഒപ്പിട്ടെന്നുപറയുന്ന പലരും കെട്ടിടം പൊളിക്കാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല. പ്രതിപക്ഷം വിയോജിപ്പ്​ അറിയിച്ചിരുന്നെങ്കിലും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയില്ല. കെട്ടിടം പൊളിക്കുന്ന കാര്യത്തിൽ ഭരണപക്ഷത്തെ കൗൺസിലർമാർ പോലും രണ്ടു തട്ടിലാണ്​. ചിലരുടെ സ്വാർഥതാൽപര്യത്തിനു വേണ്ടിയാണ്​ ബസ്​​സ്​റ്റാൻഡ്​ കെട്ടിടം പൊളിക്കുന്നതെന്ന്​ വ്യാപാരികൾ ആരോപിക്കുന്നു. 2014ൽ ബസ്​ സ്റ്റാൻഡ്​ ​കെട്ടിടം പൊളിച്ച്​ ട്രേഡ്​ സെന്‍റർ പണിയാനും ചിലർ രംഗത്തുവന്നിരുന്നു. അന്ന്​ പ്രതിഷേധത്തെുടർന്നാണ്​ പിൻവാങ്ങിയത്​. വിവരാവകാശ പ്രവർത്തകൻ മഹേഷ്​ വിജയൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ്​ കോടതി കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടത്​. ഇതുപ്രകാരം നഗരസഭ നടപടിയെടുക്കാത്തതിനെതിരെ കോടതിയലക്ഷ്യവുമായി ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഈ ഉത്തരവിലാണ്​ എന്തു നടപടിയെടുത്തു എന്ന്​ കോടതി ആരാഞ്ഞത്​. 52 വ്യാപാരികളാണ് കെട്ടിടത്തിലുള്ളത്​. കെട്ടിടം പൊളിക്കുന്നതോടെ വ്യാപാരികളെ കൂടാതെ ബസ്​ സ്​റ്റാൻഡിനെ ചുറ്റിപ്പറ്റി ഉപജീവനം കഴിക്കുന്ന ടാക്സി ഡ്രൈവർമാരടക്കം നിരവധിപേർ വഴിയാധാരമാകും. KTL THIRUNAKKARA - തിരുനക്കര ബസ്​സ്റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്സ്​ p4 lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.