കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭ നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടുയന്ത്രങ്ങൾ നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷൻ നടപടികളാണു പൂർത്തിയായത്.
ജില്ല തെരഞ്ഞെടുപ്പു ഓഫിസറായ ജില്ല കലക്ടർ വി. വിഘ്നേശ്വരി, തെരഞ്ഞെടുപ്പു കമീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായത്. റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ 4499 വോട്ടുയന്ത്രങ്ങളാണു തെരഞ്ഞെടുത്തത്.
1198 വീതം ബാലറ്റ് യൂനിറ്റുകളും കൺട്രോൾ യൂനിറ്റുകളും വിവിപാറ്റ് യന്ത്രങ്ങളും റിസർവായി 262 വീതം ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും 381 വിവിപാറ്റ് യന്ത്രങ്ങളുമാണ് സജ്ജമാക്കിയത്. വോട്ടുയന്ത്രങ്ങൾ നിലവിൽ അതത് നിയമസഭ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇ.വി.എം കമീഷനിങ് ബുധനാഴ്ച രാവിലെ എട്ടു മുതൽ സ്ട്രോങ് റൂം സെന്ററുകളിൽ നടക്കും.
യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി.എസ്. ജയശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എൻ. സത്യനേശൻ, രാജു തലപ്പാട്, അഡ്വ. ജയ്സൺ ജോസഫ്, ടി.എൻ. ഹരികുമാർ, വിജുമോൻ ചെറിയാൻ എന്നിവർ പങ്കെടുത്തു.
- പാലാ -സെന്റ് വിൻസെന്റ് പബ്ലിക് സ്കൂൾ
- കടുത്തുരുത്തി -ദേവമാത കോളജ്, കുറവിലങ്ങാട്
- വൈക്കം -സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ
- ഏറ്റുമാനൂർ -സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, അതിരമ്പുഴ
- കോട്ടയം -എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ
- പുതുപ്പളളി -ബേക്കർ മെമ്മോറിയൽ സ്കൂൾ, കോട്ടയം
- ചങ്ങനാശ്ശേരി -എസ്.ബി ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശ്ശേരി
- കാഞ്ഞിരപ്പള്ളി -സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ
- പൂഞ്ഞാർ -സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി
കോട്ടയം: കാൻഡിഡേറ്റ് സെറ്റിങ് നടത്തി ലോക്സഭ തെരഞ്ഞെടുപ്പിനായി വോട്ടുയന്ത്രങ്ങളെ സജ്ജമാക്കാനുള്ള ഇ.വി.എം കമീഷനിങ് ബുധനാഴ്ച രാവിലെ എട്ടു മുതൽ ബന്ധപ്പെട്ട ഉപവരണാധികാരികളുടെ നേതൃത്വത്തിൽ അതത് വിതരണ കേന്ദ്രങ്ങളിൽ നടക്കും. സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും ഇ.വി.എം കമീഷനിങ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.