കുറവിലങ്ങാട്: സ്കൂൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. വെള്ളാവൂർ ഏറാത്ത് നിരപ്പേൽ വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (72) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ സ്റ്റാഫ് റൂം കുത്തിത്തുറന്ന് പാവപ്പെട്ടവരെ സഹായിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ച് അതിൽ ഉണ്ടായിരുന്ന പണമാണ് ഇയാൾ മോഷ്ടിച്ചത്.
സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി, പീരുമേട്, കുറവിലങ്ങാട്, ഏറ്റുമാനൂർ, മണിമല റാന്നി, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിലായി പതിനാലോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.കുറവിലങ്ങാട് എസ്.ഐ വി. വിദ്യ, സി.പി.ഒ ഗിരീഷ്, പ്രവീൺ പ്രകാശ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.