പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ റ​വ​ന്യൂ വ​കു​പ്പ് കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ​യും എ.​ഡി.​എം ജി​നു പു​ന്നൂ​സും പ​ഞ്ച​ഗു​സ്തി സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ

പ​ങ്കെ​ടു​ത്ത​പ്പോ​ൾ

മത്സരാവേശം പകർന്ന് കലക്ടർ റവന്യൂ കായികമേളക്ക് തുടക്കം

കോട്ടയം: ആവേശം പകർന്ന് കലക്ടർ ചേർന്നുനിന്നതോടെ റവന്യൂ കായികമേളക്ക് ഉജ്ജ്വല തുടക്കം. ഷോട്പുട്ട് വീശിയെറിഞ്ഞ് മത്സരാർഥികൾക്ക് ആവേശം പകർന്ന ജില്ല കലക്ടര്‍ ഡോ.പി.കെ. ജയശ്രീ, എ.ഡി.എം ജിനു പുന്നൂസുമായി പഞ്ചഗുസ്തി സൗഹൃദ മത്സരത്തിലും പങ്കെടുത്തു.

കോളജ് പഠന കാലത്ത് യൂനിവേഴ്‌സിറ്റി തലത്തില്‍ 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് കലക്ടര്‍ ഡോ.പി.കെ. ജയശ്രീ നാല് കിലോഗ്രാം ഭാരമുള്ള ഷോട്പുട്ട് ഉയര്‍ത്തി നോക്കിയത്. കാണികളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ ഷോട്പുട്ട് വീശിയെറിഞ്ഞു.

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ വകുപ്പ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കലക്ടര്‍. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ കലക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്തു. 100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ട മത്സരവും, 4x100 മീറ്റര്‍ റിലേ, പഞ്ചഗുസ്തി, ലോങ് ജംപ്, ഷോട്പുട്ട് എന്നീ ഇനങ്ങളിലായി 75 പേർ പങ്കെടുത്തു. വിജയികൾ മേയ് അവസാനം തൃശൂരില്‍ നടക്കുന്ന സംസ്ഥാന റവന്യൂ വകുപ്പ് കായികമേളയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കെ.എ. മുഹമ്മദ് ഷാഫി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - Revenue Sports Festival kicks off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.