representative  image

പയ്യപ്പാടി ആക്രമണം: ഒരാൾ അറസ്​റ്റിൽ

കോ​ട്ട​യം: പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി​യി​ൽ കാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ കോ​ടി​മ​ത പ​ള്ളി​പ്പു​റ​ത്തു​കാ​വ് സ്വ​ദേ​ശി അ​ന​ന്തു (25) അ​റ​സ്​​റ്റി​ൽ. സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ പ​ശു​വി​നെ വി​റ്റ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

സി.​പി.​എം പു​തു​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി പ​യ്യ​പ്പാ​ടി പു​ത്ത​ൻ​പ​റ​മ്പി​ൽ സു​ഭാ​ഷ് പി. ​വ​ർ​ഗീ​സ് (50), പ​യ്യ​പ്പാ​ടി അ​ടു​മ്പും​കാ​ട് എ.​എ​ൻ. റെ​ജി (53), പ​യ്യ​പ്പാ​ടി മ​ഴു​വ​നാ​ക്കു​ഴി​യി​ൽ സു​മേ​ഷ് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. റെ​ജി​യും സു​മേ​ഷും സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​: നേ​ര​േ​ത്ത റെ​ജി​യു​ടെ പ​ശു​വി​നെ ഒ​ന്ന​ര ല​ക്ഷം രൂ​പ​ക്ക്​ വി​റ്റി​രു​ന്നു. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഈ ​പ​ശു ച​ത്ത​തോ​ടെ ത​ർ​ക്ക​മു​ണ്ടാ​യി. പാ​മ്പാ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചു. പി​ന്നീ​ട്​ ഇ​തു​സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് രാ​ത്രി​യി​ൽ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ പേ​രി​ൽ പാ​മ്പാ​ടി, പ​ള്ളി​ക്ക​ത്തോ​ട് സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ന​മ്പ​ർ മ​റ​ച്ച ര​ണ്ടു ബൈ​ക്കി​ലാ​ണ്​ സം​ഘം എ​ത്തി​യ​ത്. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ അ​ക്ര​മി​സം​ഘം ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​ന്നു. അ​ഞ്ചം​ഗ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​രാ​െ​ള​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Payyappadi attack: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.