Posted On
date_range Updated On
date_range ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
പാലാ: ഗൃഹനാഥനെ വീട്ടിൽകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ.പൂവരണി കാഞ്ഞിരത്തുങ്കല്‍ ജോര്‍ജ് വര്‍ക്കിയെ കഴിഞ്ഞദിവസം വൈകീട്ട് വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മേലുകാവ് എരുമപ്രമറ്റം പീടികപ്പറമ്പില്‍ ജസ്റ്റിന്‍ പി.മാത്യു (34), നടുവിലേപുരക്കല്‍ വീട്ടില്‍ ജോസഫ് സചിന്‍ സാം (36) എന്നിവരാണ് പിടിയിലായത്.
സംഭവത്തിനുശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്രിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
പാലാ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, എസ്.എച്ച്.ഒമാരായ കെ.പി. തോംസണ്‍, കെ.ആര്‍. ബിജു , എസ്.ഐമാരായ അഭിലാഷ്, അജിത്, സി.പി.ഒമാരായ ബൈജു, രഞ്ജിത്, ജോഷി, അജയന്‍ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.