Posted On
date_range Updated On
date_range വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ
പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകനെ അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫിനെയാണ് (52) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന സമയം പിതാവായ ജോസഫുമായി വാക്തർക്കം ഉണ്ടാവുകയും തുടർന്ന് ചോറ്റുപാത്രംകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ജോസഫിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.