Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ മണ്ഡപത്തില്‍ ഷക്കീറിനെ (24) പാലാ സി.ഐ അനൂപ് ജോസും സംഘവും പിടികൂടി.
ഒരു വര്‍ഷമായി 17കാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു വരുകയായിരുന്നു. നേരേത്ത ഇതേ കേസിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിടനാട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.