Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് പ്രതിമ സ്ഥാപിച്ച് ഗാന്ധിജിക്ക് ആദരവ്
പാലാ: മഹാത്മാഗാന്ധിയുടെ കേരള സന്ദർശനത്തിെൻറ നൂറാം വാർഷികത്തിലെ ഗാന്ധിജയന്തി ദിനത്തിൽ വീട്ടുമുറ്റത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ച് ആദരവ്. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് വീട്ടുമുറ്റത്ത് പ്രതിമ സ്ഥാപിച്ചത്. മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിലാണ് റോഡിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കുന്നത്.
ശിൽപി മാവേലിക്കര സ്വദേശി ഡോ. ബിജു ജോസഫാണ് ഗാന്ധിജിയുടെ പ്രതിമ സൗജന്യമായി നിർമിച്ചത്. അർധകായ പ്രതിമക്ക് മൂന്നടി ഉയരമുണ്ട്. ഇതോടൊപ്പം സബർമതിയിലെ മണ്ണും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠം ഉൾപ്പെടെയുള്ളവ വിവിധയാളുകൾ സംഭാവന ചെയ്ത് ശ്രമദാനമായിട്ടാണ് പണി പൂർത്തീകരിച്ചത്. കൊച്ചിടപ്പാടിയിൽ സ്ഥാപിച്ച അർധകായ പ്രതിമ വെള്ളിയാഴ്ച വൈകീട്ട് നാലിന് മാണി സി. കാപ്പൻ എം.എൽ.എ അനാവരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.