റീ ടാറിങ് നിർത്തിവെച്ച ചക്കാമ്പുഴ നീരവുംമേൽ റോഡ്

ഉദ്യോഗസ്ഥർക്ക് ഭീഷണി, റോഡ് ടാറിങ് നിർത്തി

പാലാ: കരൂർ ഗ്രാമപഞ്ചായത്ത് വലവൂർ ട്രിപ്പിൾ ഐ.ടി. വാർഡിലെ ചക്കാമ്പുഴ നീരവുംമേൽ റോഡിന്‍റെ റീടാറിങ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഉദ്യോഗസ്ഥർക്ക് ലഭിച്ച നിരന്തര ഭീഷണിയെ തുടർന്നാണ് ടാറിങ് നിർത്തിയത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ പെടുത്തി അഞ്ചുലക്ഷം രൂപയുടെ റീടാറിങ്ങ് പ്രവർത്തനങ്ങളാണ് നിർത്തി വെപ്പിച്ചത്.

നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് നേർക്ക് നിരന്തര ഭീഷണി ഉണ്ടായതിനെ തുടർന്നാണ് പണി നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി നാടിനെ ഒറ്റു കൊടുക്കുന്നവർ പൊതുജനത്തെ വെല്ലുവിളിക്കുകയാണെന്ന് അവർ പറഞ്ഞു.

Tags:    
News Summary - Threatening officials, road tarring stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.