സെബിൻ
സെബാസ്റ്റ്യൻ
Posted On
date_range Updated On
date_range മോഷണശ്രമം: യുവാവ് പിടിയിൽ
പാലാ: അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലാ ളാലം പയപ്പാർ ഭാഗത്ത് ഇലവുങ്കൽ സെബിൻ സെബാസ്റ്റ്യനാണ് (27) അറസ്റ്റിലായത്.
ഇയാൾ കഴിഞ്ഞ ദിവസം അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പയപ്പാർ ഭാഗത്തെ വീട്ടിൽ അതിക്രമിച്ചു കയറി തൊഴിലാളികളുടെ ബാഗുകൾ മറ്റും തുറന്നു പരിശോധിക്കുന്നതിനിടെ വീട്ടുടമസ്ഥൻ കാണുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.