മാ​ർ​ട്ടി​ൻ   റ​ഹീം   കി​ര​ൺ പി. ​റെ​ജി

കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമം: ബസ് ജീവനക്കാർ അറസ്റ്റിൽ

പാ​ലാ: സ്വ​കാ​ര്യ​ബ​സ് ക​ണ്ട​ക്ട​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് ബ​സ് ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ട​വെ​ട്ടി നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ (42), കു​മ്പ​ക​ല്ല് ക​ല്ലി​ങ്ക​ൽ വീ​ട്ടി​ൽ റ​ഹീം (39), മൂ​വാ​റ്റു​പു​ഴ ക​ല്ലൂ​ർ​ക്കാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ കി​ര​ൺ പി.​റെ​ജി (25) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ട്ടാ​ര​മ​റ്റം ബ​സ്റ്റാ​ൻ​ഡി​ൽ മ​റ്റൊ​രു ബ​സി​ലെ ക​ണ്ട​ക്ട​റാ​യ യു​വാ​വി​നെ ഇ​വ​ർ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽ ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മൂ​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ട്ടി​ന് തൊ​ടു​പു​ഴ, കി​ട​ങ്ങൂ​ർ, അ​ടി​മാ​ലി സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Attempt to kill conductor- Bus crew arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.