മുൻ എം.പി പി. രാജീവും കുടുംബവും കൃഷിയിടത്തിൽ

കൃഷിയിലും ഇടമുണ്ട്​​ പി. രാജീവിന്​

വൈക്കം: വിഷമയമില്ലാത്ത പഴവും പച്ചക്കറിയും മീനുമൊക്കെ ഉൽപാദിപ്പിച്ച്​ ഭക്ഷ്യോൽപാദനത്തിൽ വിജയം രചിക്കുകയാണ് മുൻ എം.പിയും സി.പി.എം നേതാവുമായ പി. രാജീവ്. വൈക്കം തെക്കേനടയിൽ കെ.വി കനാലോരത്തെ വീടിനോട്​ ചേർന്ന രണ്ടേക്കർ പുരയിടത്തിൽ ഒരിഞ്ച്​ സ്ഥലംപോലും പാഴാക്കാതെയാണ് പി. രാജീവ് ജൈവകൃഷി ചെയ്തിരിക്കുന്നത്.

തക്കാളി, വെണ്ട, വഴുതന, പയർ, ചീര, പച്ചമുളക്, കുക്കുമ്പർ, ചേന, കാച്ചിൽ, ചേമ്പ്, ഏത്തവാഴ, ഞാലി പൂവൻ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്‌. വീട്ടിലെ പശുക്കളുടെ ചാണകമാണ് കൃഷിക്കുള്ള പ്രധാനവളം.അഞ്ച് സെ​േൻറാളം വിസ്തൃതിയുള്ള കുളത്തിൽ ഗിഫ്റ്റ് തിലോപ്പിയ വളർത്തുന്നുണ്ട്. കൃഷി കൂടുതൽ വിപുലീകരിക്കുന്നതിനായി മഴമറതീർക്കാനും ആട്, കോഴി എന്നിവയുടെ ഫാമൊരുക്കാനും കുടുതൽ പശുക്കളെ എത്തിച്ചു പാലുൽപാദനം വർധിപ്പിക്കാനുമുള്ള തയാറെടുപ്പിലാണ് ഇപ്പോൾ പി. രാജീവ്.

ഭാര്യയും കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ ലീഗൽ സ്​റ്റഡീസ് മേധാവിയുമായ ഡോ. വാണികേശ്വരി, മക്കളായ ഹൃദ്യ, ഹരിത എന്നിവരും കൃഷിയുടെ വിജയത്തിനായി ഒപ്പമുണ്ട്. പഴങ്ങളുടെ ഉൽപാദനം വർധിപ്പിക്കാനായി വീട്ടുവളപ്പിൽ റെഡ് ലേഡി പപ്പായ നട്ടു. വിപുലമായ രീതിയിൽ ഫാഷൻ ഫ്രൂട്ടും കൃഷിചെയ്യാനുള്ള ഒരുക്കവും നടത്തിവരുകയാണ്.

വൈക്കം കൃഷി അസി. ഡയറക്ടർ പി.പി. ശോഭ, വൈക്കം ടൗൺ കൃഷിഭവൻ ഓഫിസർ ഷീലറാണി, കൃഷി അസി. മെയ്സൺ മുരളി, ഫിഷറീസ് അധികൃതരും മുൻ പാർലമെ​േൻററിയ​െൻറ കാർഷിക ആഭിമുഖ്യത്തിനു പിൻബലമേകുന്നുണ്ട്. തമിഴ്നാട് സ്വദേശി കുമാറും ഭാര്യ അമ്മാളുവുമാണ് കൃഷിയിടത്തി​െൻറയും പശുഫാമി​െൻറയും ചുമതലക്കാർ. കൃഷിയിൽ തൽപരനായ മുൻ വൈക്കം നഗരസഭ കൗൺസിലർ എം. സുജിനാണ് ഫാമി​െൻറ വിപുലീകരണത്തിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.