ഓക്​സിജൻ പ്രതിസന്ധി: വ്യവസായിക ആവശ്യത്തിനുള്ള 94 സിലിണ്ടറുകൾ വിട്ടു​ നൽകി സ്വകാര്യസ്ഥാപനങ്ങൾ

കോട്ടയം:  ജില്ലയില്‍ കോവിഡ് ചികിത്സാ സംവിധാനം ശക്തമാക്കുന്നതി​െൻറ ഭാഗമായി സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിണ്ടറുകൾ ശേഖരിച്ചു തുടങ്ങി. ആദ്യ ദിവസം തന്നെ ലഭിച്ചത്​ 94  സിലിണ്ടറുകളാണ്​ വ്യവസായികളും സ്വകാര്യസ്ഥാപനങ്ങളും വിട്ട്​ നൽകിയത്​​. ഇവ ചികിത്സാ ഉപയോഗത്തിനായി  കണ്‍വേര്‍ട്ട് ചെയ്ത് ഓക്‌സിജന്‍ നിറയ്ക്കാനായി എറണാകുളത്തേക്ക് അയച്ചു.

സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ സിലിണ്ടറുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയിരുന്നു.

സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക്​ സിലിണ്ടറുകൾ  കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കാനും ഭരണകൂടം തീരുമാനിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന സിലിണ്ടറുകൾ ആരോഗ്യ വകുപ്പിന് കൈമാറും. ഓക്‌സിജന്‍ നിറച്ചശേഷം ഇവ ആശുപത്രികള്‍ക്ക് നല്‍കും.

Tags:    
News Summary - Oxygen crisis: Private companies give away 94 cylinders for industrial use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.