ഇന്നത്തെപരിപാടി

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്‍റ്​ ജോസഫ് ധ്യാനകേന്ദ്രം: ഏകദിന കൺവെൻഷൻ -രാവിലെ 9.30 കാഞ്ഞിരപ്പള്ളി തമ്പലക്കാട് സെന്‍റ്​ തോമസ് പള്ളി: പള്ളി തിരുനാൾ കൊടിയേറ്റ് -വൈകു. 5.00 കാഞ്ഞിരപ്പള്ളി പനച്ചേപള്ളി ചാപ്പൽ : ഉണ്ണിമിശിഹായുടെ തിരുനാൾ കൊടിയേറ്റ് -വൈകു. 4.00 കാഞ്ഞിരപ്പള്ളി പഴയ കൊരട്ടി ആവേമരിയ പ്രാർഥനാലയം: ഏകദിന ധ്യാനം -രാവിലെ 9.30 മുണ്ടക്കയം സെന്‍റ്​ ജോസഫ്, സെന്‍റ്​ മേരീസ്, വ്യാകുലമാതാ പള്ളികൾ: സംയുക്ത തിരുനാൾ -പുലർച്ച അഞ്ചുമുതൽ വെള്ളക്കെട്ട് ഒഴിവാക്കണം കാഞ്ഞിരപ്പള്ളി: ഈരാറ്റുപേട്ട റോഡിലെ കെ.എം.എ ജങ്​ഷനിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ഒരേപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മഴ പെയ്യുന്നതോടെ പാറക്കടവ് റോഡിലൂടെ ഒഴുകിയെത്തുന്ന ചളിവെള്ളവും പൈപ്പ് ലൈൻ പൊട്ടിയുള്ള വെള്ളവും റോഡിലൂടെ നിരന്നൊഴുകുകയാണ്. പാറക്കടവ് റോഡിന്റെ തുടക്കത്തിൽ കലുങ്ക് നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. മുട്ടക്കോഴി വിതരണം കാഞ്ഞിരപ്പള്ളി: അത്യുൽപാദന ശേഷിയുള്ള 45 ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ പാറത്തോട് വെറ്ററിനറി ഡിസ്പെൻസറിയിൽനിന്ന്​ മേയ് ആറിന് രാവിലെ ഒമ്പതിന് വിതരണം ചെയ്യും. ആവശ്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 6238110345, 9447314643.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.