അനുശോചിച്ചു

ഈരാറ്റുപേട്ട: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മതനിരപേക്ഷ കേരളത്തിന് വലിയ നഷ്ടമാണ് സൃഷ്​ടിക്കുന്നതെന്ന്​ മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് സക്കീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ശബ്ദം ഇല്ലായ്മ ചെയ്യാൻ അദ്ദേഹത്തിന്‍റെ സ്നേഹ സന്ദേശങ്ങൾക്ക്​ കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ............ ഐ.എൻ.എൽ അനുശോചിച്ചു ഈരാറ്റുപേട്ട: ആത്മീയ-രാഷ്ട്രീയ രംഗത്തെ സൗമ്യനും ശാന്തശീലനുമായ വ്യക്തിത്വവുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ്​ ജിയാഷ് കരീമും ജന.സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിലും അനുശോചന കുറിപ്പില്‍ പറഞ്ഞു. നിലപാടുകളില്‍ കൃത്യതയും കാര്‍ക്കശ്യവും പുലര്‍ത്തുകയും പ്രതിസന്ധിഘട്ടങ്ങളില്‍ തന്‍റെ രാഷ്ട്രീയ പ്രസ്ഥാനത്തെ പുഞ്ചിരിയോടെ നയിക്കുകയും ചെയ്തിരുന്ന ഹൈദരലി തങ്ങളുടെ സാമൂഹിക ജീവിതം കേരള രാഷ്ട്രീയ ചരിത്രത്തില്‍ ശ്രദ്ധയമായി അടയാളപ്പെടുത്തുമെന്നും ഇരുവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.