കാഞ്ഞിരപ്പള്ളി: ആദ്യകാല എസ്.എഫ്.ഐ നേതാവായ അഡ്വ. കെ.പി. ബഷീർ രചിച്ച 'എന്ന് വിശ്വസ്തതയോടെ' പുസ്തകത്തിന്‍റെ പ്രകാശനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥകാരന്‍റെ മാതാവ് പാത്തുക്കുട്ടി അബ്ദുൽ ഖാദർ ആദ്യപ്രതി ഏറ്റുവാങ്ങി. വി.പി. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ടി.എ. ജോസഫ് പുസ്തക പരിചയംനടത്തി. പി.എൻ. പ്രഭാകരൻ, വി.പി. ഇബ്രാഹീം, ജോർജ് വർഗീസ് പൊട്ടൻകുളം, വി.ആർ. സനാതനൻ നായർ, എം.എസ്. ലത്തീഫ്, കെ.പി. ഉമ്മർകുട്ടി, ആൻസമ്മ, പി.എ. ഹക്കീം, എ.ടി. മുഹമ്മദ് ഹനീഫ, ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, ഇഹ്സാൻ ഫൈസൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. KTL WBL Book Prakasanam ഡോ. എൻ. ജയരാജ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.