കോട്ടയം: ഇടവേളക്ക് ശേഷം വീണ്ടും ജില്ല കോവിഡ് ഭീതിയിൽ. കഴിഞ്ഞദിവസങ്ങളിലായി ജില്ലയിൽ 70 ലധികം കോവിഡ് കേസുകൾ സ്ഥീരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ് കോട്ടയം. ഈ മാസം മാത്രം ജില്ലയിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ നല്ലൊരുഭാഗം ഇപ്പോഴും ചികിത്സയിലാണ്.
മതിയായ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും പൊതുസ്ഥലങ്ങളിലുൾപ്പെടെ മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും അനാവശ്യ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കുന്നു.
മഴകനത്തതോടെ പനിയും ജില്ലയിൽ വ്യാപിക്കുന്നുണ്ട്. ഇതും ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പനിക്ക് ചികിൽസ തേടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. 250 ലധികം പേർക്കാണ് കഴിഞ്ഞദിവസം പനി സ്ഥിരീകരിച്ചത്. ഈ മാസം ഏഴായിരത്തോളം പേർ ജില്ലയിൽ പനി ബാധിതരായെന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ പനിയും, കോവിഡും രോഗികളിൽ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നില്ല എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ രോഗമുക്തി ലഭിക്കുന്നുണ്ട്. എങ്കിലും രോഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.