ത​ക​ർ​ന്ന ക​രി​നി​ലം-​കു​ഴി​മാ​വ് റോ​ഡ്

കരിനിലം-കുഴിമാവ്; പേരിനില്ല റോഡ്​

മു​ണ്ട​ക്ക​യം: ക​രി​നി​ലം പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല മു​ത​ൽ കു​ഴി​മാ​വ് വ​രെ​യു​ള്ള 10 കി​ലോ​മീ​റ്റ​ർ റോ​ഡ്​ ടാ​റി​ങ് ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ൽ. വ​ലി​യ​കു​ഴി​ക​ളി​ൽ മ​ഴ​വെ​ള്ളം നി​റ​യു​ന്ന​തോ​ടെ യാ​ത്ര ഇ​ര​ട്ടി​ദു​രി​ത​മാ​കും. മു​ണ്ട​ക്ക​യം - കോ​രു​ത്തോ​ട് വ​ഴി​യും പു​ഞ്ച​വ​യ​ൽ വ​ഴി​യും കു​ഴി​മാ​വി​ലേ​ക്ക് വ​ഴി ഉ​ണ്ടെ​ങ്കി​ലും എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന സ​മാ​ന്ത​ര​പാ​ത​യാ​ണി​ത്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ശ്ചി​മ​ക്ഷേ​ത്രം, പ്ലാ​ക്ക​പ്പ​ടി, കൊ​ട്ടാ​രം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ് ഈ ​പാ​ത. യു​വാ​ക്ക​ൾ റോ​ഡി​ൽ വാ​ഴ​വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച് വാ​ഗ്ദാ​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 12 ല​ക്ഷം രൂ​പ​ക്ക് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ഏ​താ​നും പ​ണി​ക​ൾ ചെ​യ്ത് അ​ന്ന് ക​രാ​ർ എ​ടു​ത്ത കോ​ൺ​ട്രാ​ക്ട​ർ ഒ​മ്പ​ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നി​ർ​മാ​ണ​ത്തി​ന് പ​ണം തി​ക​യി​ല്ല എ​ന്ന് അ​റി​യി​ക്കു​ക​യും ജോ​ലി നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​നി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വേ​ണ്ട, റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങു​ന്ന ന​ട​പ​ടി മാ​ത്രം സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ട്.

Tags:    
News Summary - Karinilam-Kujimaa; The road has no name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.