ഉഴവൂർ (കോട്ടയം): പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി. സ്റ്റീഫെൻറ കത്തിെൻറ അടിസ്ഥാനത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി ആണ് തീരുമാനം എടുത്തത്. പ്രസിഡൻറ് ഉൾപ്പെടെ ഉള്ള പഞ്ചായത്ത് മെംബർമാരെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ തസ്തിക പേര് വിളിക്കാം.
സ്വാതന്ത്ര്യം കിട്ടി 75 വർഷം തികയുകയും ജനകീയാസൂത്രണം ആരംഭിച്ചിട്ട് 25 വർഷം ആവുകയും ചെയ്തിട്ടും ഇത്തരം പ്രയോഗങ്ങൾ നിലനിൽക്കുന്നതു ഭൂഷണമല്ല എന്ന് യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.