കോട്ടയം: മണൽവാരുന്നതിന് മുന്നോടിയായി ഡാമുകളുടെ യഥാർഥ സംഭരണശേഷി കണ്ടെത്താൻ കെ.എസ്.ഇ.ബി നിയോഗിച്ച എജൻസിയുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിൽ. പരീക്ഷണാടിസ്ഥാനത്തിൽ മാട്ടുപ്പെട്ടി, ആനയിറങ്കൽ, പൊൻമുടി, ചെങ്ങളം, കല്ലാർകുട്ടി എന്നീ ഡാമുകളുടെ സംഭരണശേഷി കെണ്ടത്താനാണ് സ്വകാര്യ കമ്പനിക്ക് കെ.എസ്.ഇ.ബി കരാർ നൽകിയത്.
ഇതിനായി ചുമതലപ്പെടുത്തിയ ജിയോ മറൈൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഫീൽഡ് സർവേ അടക്കം പൂർത്തിയാക്കി. ഫെബ്രുവരി പകുതിയോടെ റിപ്പോർട്ട് നൽകും. ഇത് പരിഗണിച്ചാകും മണൽവാരുന്ന കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക. പഠനത്തിൽ വൻതോതിൽ മണലും ചളിയും ഡാമുകളിൽ െകട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പൂർണ സംഭരണശേഷിക്കായി സ്വീകരിക്കേണ്ട തുടർനടപടികളും റിപ്പോർട്ടിൽ നൽകുമെന്നാണ് സൂചന. സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷി വൻതോതിൽ കുറഞ്ഞതായി കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. നിർമാണഘട്ടത്തിലെ സംഭരണശേഷിയാണ് ഇപ്പോഴും കണക്കുകളിൽ ഉപയോഗിക്കുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് ചെറുഡാമുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പഠനത്തിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.