വനം വകുപ്പ് വാച്ചർ: അപേക്ഷ ക്ഷണിച്ചത് 12 തസ്തികയിലേക്ക്; നിയമനം മൂന്നെണ്ണത്തിൽ മാത്രം
കോട്ടയം: പി.എസ്.സി അപേക്ഷ ക്ഷണിച്ചത് 12 വനംവകുപ്പ് വാച്ചർ തസ്തികയിലേക്ക്, എന്നാൽ നിയമനം ലഭിച്ചത് മൂന്ന് തസ്തികയിൽ മാത്രം. മറ്റ് ഒഴിവുകൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, എല്ലാ ജില്ലയിലും ഒഴിവുണ്ടെന്നും താൽക്കാലികക്കാരെ 'സാങ്ഷൻഡ് പോസ്റ്റു'കളിലല്ലാതെ നിയമിച്ചിരിക്കുകയാണെന്നും ഉദ്യോഗാർഥികൾ പറയുന്നു. എലിഫൻറ് വാച്ചർ, പീകോക്ക് വാച്ചർ തുടങ്ങിയ തസ്തികകളുണ്ടാക്കിയാണ് താൽക്കാലികക്കാരെ തിരുകിക്കയറ്റിയത്.
റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വേ ലസ്കര്‍/ടി.ബി വാച്ചര്‍/ബംഗ്ലാവ് വാച്ചര്‍/ഡിപ്പോ ആന്‍ഡ് വാച്ച് സ്റ്റേഷന് വാച്ചര്‍/പ്ലാേൻറഷന്‍ വാച്ചര്‍/മേസ്തിരി/ടിമ്പര്‍ സൂപ്പര്‍വൈസര്‍/ടോപ് വാര്ഡന്/താണ വാച്ചര്‍/ഡിസ്പെന്‍സറി അറ്റന്‍ഡൻറ് എന്നീ 12 തസ്തികയിലേക്കാണ് 2016ൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 2017 ഫെബ്രുവരിയിൽ പരീക്ഷ നടത്തി. 2018 ഡിസംബർ 21ന് അന്തിമ റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. എന്നാൽ, നിയമനം കിട്ടിയത് ഡിപ്പോ വാച്ചർ, റിസർവ് വാച്ചർ, പ്ലാേൻറഷൻ വാച്ചർ തസ്തികകളിൽ മാത്രം. എട്ട് പോസ്േറ്റ നിലവിലുള്ളൂവെന്നും ബാക്കി ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതാണെന്നുമാണ് ഉദ്യോഗാർഥികളുടെ ചോദ്യത്തിന് അധികൃതരുടെ മറുപടി.
കോട്ടയം ജില്ലയിൽ ഡിപ്പോ വാച്ചർ തസ്തികയിൽ മാത്രമാണ് നിയമനം നടത്തിയത്. പാലക്കാട് റിസർവ് വാച്ചർ, പത്തനംതിട്ടയിൽ പ്ലാേൻറഷൻ വാച്ചർ തസ്തികയിലും നിയമനം ലഭിച്ചു. കോട്ടയത്തുമാത്രം നാനൂറിനുമുകളിലും പത്തനംതിട്ടയിൽ 48 ഉം ഒഴിവുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. 3638 പേരുൾപ്പെട്ട റാങ്ക്ലിസ്റ്റിെൻറ കാലാവധി ഡിസംബറിൽ തീരാനിരിക്കെ ആകെ നിയമനം ലഭിച്ചത് 141 പേർക്ക് മാത്രമാണ്. 3497 പേരാണ് റാങ്ക്ലിസ്റ്റിൽ പേരുണ്ടായിട്ടും ജോലിക്ക് കാത്തിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തൊട്ടാകെ 2351 പേർ താൽക്കാലിക വാച്ചർമാരായി ജോലി ചെയ്യുന്നതായി ഉദ്യോഗാർഥികൾ പറയുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽനിന്ന് ഏറ്റവും കൂടുതൽ നിയമനം നടന്നത് പാലക്കാട്, കൊല്ലം ജില്ലകളിലാണ്. നിയമനം വൈകുന്നതിന് കാരണമായി ഒഴിവില്ലെന്ന മറുപടി മാത്രമാണ് അധികൃതർ നൽകുന്നത്. വിവരാവകാശ നിയമപ്രകാരം ഒഴിവുകളുടെ എണ്ണം അന്വേഷിക്കുേമ്പാൾ കൃത്യമായ മറുപടി നൽകുന്നുമില്ല. പാലക്കാട് ജില്ലയിൽ 70പേർക്കും കൊല്ലത്ത് 29 പേർക്കും നിയമനം ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ 10 ൽ താഴെ പേർക്കേ നിയമനം ലഭിച്ചിട്ടുള്ളൂ.
തിരുവനന്തപുരത്ത് 205 പേരുടെ ലിസ്റ്റിൽനിന്ന് രണ്ടുപേർക്കും കണ്ണൂരിൽ 203 പേരുടെ ലിസ്റ്റിൽനിന്ന് ഒരാൾക്കും മാത്രമാണ് നിയമനം ലഭിച്ചത്. വയനാട്-അഞ്ച്, എറണാകുളം-എട്ട്, കാസർകോട്-അഞ്ച്, കോഴിക്കോട്-ഒന്ന്, മലപ്പുറം-രണ്ട്, ഇടുക്കി-നാല്, തൃശൂർ-അഞ്ച്, പത്തനംതിട്ട-നാല്, കോട്ടയം-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിയമനം ലഭിച്ചവരുടെ എണ്ണം. നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്ന ഉദ്യോഗാർഥികൾ കോവിഡ് സാഹചര്യത്തിൽ ഓൺലൈനിൽ സമരം തുടരുകയാണ്. പുതിയ സർക്കാറും പുതിയ മന്ത്രിയും തങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർണം പരിഗണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.