കുമളി: തേക്കടി കാണാനെത്തി കുമളിയിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന വിദേശ വിനോദസഞ്ചാരി നിലവിട്ട് പെരുമാറിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. അമേരിക്കൻ സ്വദേശി റിച്ചാർഡ് അലൻ വുഡ്റിങ്ങാണ് നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കിയത്.
ടൗണിലെത്തിയ റിച്ചാർഡ് കൈവശമുണ്ടായിരുന്ന ബാഗിലെ സാധനങ്ങളും പണവും പലഭാഗത്തേക്ക് വലിച്ചെറിയുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബർ 17ന് ടൂറിസ്റ്റ് വിസയിൽ ഡൽഹിയിൽവന്ന റിച്ചാർഡ് ഈമാസം ഒന്നിനാണ് കുമളി റോസാപ്പൂക്കണ്ടത്തെ ഹോംസ്റ്റേയിൽ താമസത്തിനെത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസമായി പകലും രാത്രിയും ടൗണിലൂടെ സംസാരിച്ചുകൊണ്ട് നടക്കുന്ന റിച്ചാർഡിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത റിച്ചാർഡിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തൃശൂരിലേക്ക് ചികിത്സക്ക് അയക്കുകയായിരുന്നു. ഇദ്ദേഹം അപസ്മാരത്തിനുള്ള മരുന്നുകൾ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.