Posted On
date_range Updated On
date_range ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മധ്യവയസ്കൻ പിടിയിൽ
ഈരാറ്റുപേട്ട: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ ബഹളത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.പൂഞ്ഞാർ തെക്കേക്കര വലിയപറമ്പിൽ ജാൻസി ജെയിംസിനാണ് വെട്ടേറ്റത്. സംഭവത്തിൽ വി.ജെ. ജെയിംസിനെ (56) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിർദേശപ്രകാരം ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.