Posted On
date_range Updated On
date_range ഭാര്യ സി.പി.എം, ഭർത്താവ് സി.പി.െഎ
ഈരാറ്റുപേട്ട: നഗരസഭയിൽ സ്ഥാനാർഥികളായി ദമ്പതികൾ. എം.എ. നവാസും ഭാര്യ ബൾക്കീസുമാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. വഞ്ചാക്കൽ വാർഡിൽ എം.എ. നവാസും ടൗൺ വാർഡിൽ ഭാര്യ ബൾക്കീസ് നവാസും മത്സരിക്കും. എൽ.ഡി.എഫ് സ്ഥാനാർഥിയായിട്ടാണ് ബൾക്കീസ് പത്രിക നൽകിയിരിക്കുന്നത്. എം.എ. നവാസ് സി.പി.ഐ സ്ഥാനാർഥിയാണ്. ഇവിടെ സി.പി.എമ്മും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്ന വാർഡാണിത്.
ബൾക്കീസ് കഴിഞ്ഞ ടേമിൽ ഈരാറ്റുപേട്ട നഗരസഭ ഉപാധ്യക്ഷയായിരുന്നു. വഞ്ചാങ്കൽ വാർഡിൽനിന്നാണ് കഴിഞ്ഞ തവണ ഇവർ തെരെഞ്ഞടുക്കപ്പെട്ടത്. പി.സി. ജോർജിെൻറ ജനപക്ഷം പാർട്ടിയുടെ പ്രതിനിധിയായാണ് നഗരസഭ വൈസ് ചെയർപേഴ്സനായത്. പിന്നീട് ഇടതുപക്ഷത്തേക്ക് മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.