വിദേശത്ത് ജോലിവാഗ്ദാനംചെയ്ത് പണംതട്ടി; റിക്രൂട്ട്മെന്‍റ് ഏജൻസി ഉടമയായ യുവതി അറസ്റ്റിൽ

ഈ​രാ​റ്റു​പേ​ട്ട: യു.​കെ​യി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ അ​ഞ്ച്​ ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ ഏ​ജ​ൻ​സി ഉ​ട​മ​യെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി ഇ​ല്ലി​ച്ചു​വ​ട് ഭാ​ഗ​ത്ത് മാ​ളി​ക​യി​ൽ വീ​ട്ടി​ൽ ഹി​നോ ലി​നി​ൽ​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​ക്ക് യു.​കെ​യി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത്​ ഹി​നോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ങ്ക​മാ​ലി​യി​ലെ ഹൈ​സ​ൺ ക​ൺ​സ​ൾ​ട്ട​ൻ​സി വ​ഴി അ​ഞ്ചു​ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ജോ​ലി​ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കു​ക​യും ഹി​നോ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ മു​രി​ക്കാ​ശ്ശേ​രി, അ​ങ്ക​മാ​ലി ഉ​ൾ​െ​പ്പ​ടെ മ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 

Tags:    
News Summary - extorting money by offering jobs abroad; recruitment agency owner was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.