പൂഞ്ഞാർ നിയോജക മണ്ഡലത്തിൽഡിജിറ്റൽ റീസർവേക്ക്​ തുടക്കം

ഈ​രാ​റ്റു​പേ​ട്ട: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഡി​ജി​റ്റ​ൽ റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ഞ്ഞാ​ർ ന​ടു​ഭാ​ഗം വി​ല്ലേ​ജി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ർ​ജ് മാ​ത്യു അ​ത്യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത നോ​ബി​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ്രോ​ൺ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ റീ​സ​ർ​വേ ന​ട​ത്തു​ക. ഓ​രോ വ്യ​ക്തി​യു​ടെ​യും അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യു​ടെ വി​സ്തീ​ർ​ണം, അ​തി​ർ​ത്തി എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. റ​വ​ന്യൂ വ​കു​പ്പി​ന്റെ റെ​ലീ​സ്, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്റെ പേ​ൾ, സ​ർ​വേ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ ഇ-​മാ​പ്പ് എ​ന്നീ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഏ​കോ​പി​പ്പി​ച്ച് ‘എ​ന്റെ ഭൂ​മി’ എ​ന്ന പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യും.

ഇ​പ്ര​കാ​രം ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ ഭൂ​മി, റ​വ​ന്യൂ ഭൂ​മി, വ​ന​ഭൂ​മി എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. പൂ​ഞ്ഞാ​ർ ന​ടു​ഭാ​ഗം വി​ല്ലേ​ജി​നു ശേ​ഷം മ​റ്റ് വി​ല്ലേ​ജു​ക​ളി​ലും ഡി​ജി​റ്റ​ൽ റി​സ​ർ​വേ ന​ട​ത്തു​മെ​ന്നും എം.​എ​ൽ.​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ല സ​ർ​വേ അ​സി. ഡ​യ​റ​ക്ട​ർ എ​സ്. വി​നോ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ​കു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ റെ​ജി ഷാ​ജി, കെ.​ആ​ർ. മോ​ഹ​ന​ൻ നാ​യ​ർ, നി​ഷ സാ​നു, ബീ​ന മ​ധു​മോ​ൻ, റോ​ജി തോ​മ​സ്, ബി​നോ​യി ജോ​സ​ഫ്, മി​നി​മോ​ൾ ബി​ജു, മേ​രി തോ​മ​സ്, ബി​ന്ദു അ​ജി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷൈ​ല​മ്മ തോ​മ​സ്, സോ​ണി​യ ജോ​സ​ഫ്, സ​ജ​യ​കു​മാ​ർ, കെ.​ജെ. ബെ​ന്നി, ഫാ​ന്റി​ൻ കൊ​ർ​ണേ​ലി​യ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Digital survey started in Poonjar constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.