കോട്ടയത്ത് പരസ്യമായി തമ്മിലടിച്ച കോണ്‍ഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കോട്ടയം: പരസ്യമായി തമ്മിലടിച്ച കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിമാർക്ക് സസ്‌പെൻഷൻ. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി.കെ. സുരേഷ്കുമാറിനെയും ഷിന്‍സ് പീറ്ററിനെയുമാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ സസ്‌പെൻഡ് ചെയ്തത്. ഇരുവരും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഡി.സി.സി അധ്യക്ഷന്‍ നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിന് പിന്നാലെയാണ് ഇരുവരും ഏറ്റുമുട്ടിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത് എന്നാണ് വിവരം.

നെടുംകുന്നം: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ജോ തോമസ് പായിക്കാടനും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് ജിജി പോത്തനും തമ്മിലടിച്ച സംഭവത്തിൽ ജിജി പോത്തനെ സസ്‌പെൻഡ് ചെയ്തു. നേതാക്കൾ തമ്മിലടിച്ച സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളുടെ തമ്മിൽത്തല്ല് വാർത്തയായതോടെ കെ.പി.സി.സി പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.

Tags:    
News Summary - Congress leaders suspended for public brawl in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.