മാടപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ പുതുതായി നിർമിച്ച എസ്.എച്ച് റോഡ് വാർഡ് അംഗം അഡ്വ. സോജൻ പവിയാനോസ് ഉദ്ഘാടനം ചെയ്യുന്നു

നാട് ഒരുമിച്ചു; 13 കുടുംബങ്ങൾക്ക് വഴിയായി

ചങ്ങനാശ്ശേരി: നാട് ഒരുമിച്ചപ്പോൾ മാടപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിലെ 13 കുടുംബങ്ങളുടെ സ്വന്തം വഴിയെന്ന ചിരകാല അഭിലാഷം യാഥാർഥ്യമായി. നാട്ടുകാരുടെ പൂർണ സഹകരണത്തോടെ രണ്ടുദിവസം കൊണ്ട് പത്തടി വീതിയിൽ 800 മീറ്റർ റോഡാണ് പൂർത്തീകരിച്ചത്.

വാഴൂർ റോഡിനെയും പെരുമ്പനച്ചി-തോട്ടക്കാട് റോഡിനെയും ബന്ധിപ്പിക്കുന്ന ചൂരനോലി- വഴീപ്പിടി റോഡിൽ എത്താൻ കഴിയുന്നതരത്തിൽ ഓവേലിപ്പടി മുതൽ -മാമ്പറമ്പ്പടി വരെയാണ് റോഡ് വെട്ടിയത്. എസ്.എച്ച് റോഡെന്ന്​ നാമകരണവും ചെയ്തു. നടപ്പാത മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. വാഹനമോ കുടിവെള്ളമോ വീട്ടിലെത്തിക്കുന്നതിന് കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടിയിരുന്നു.

വാർഡ് അംഗം അഡ്വ. സോജൻ പവിയാനോസി​െൻറ സജീവ ഇടപെടലിലൂടെയാണ് നാട്ടുകാർ വഴിക്ക്​ സ്ഥലം വിട്ടുനൽകിയത്. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന്​ റോഡ് ഉദ്ഘാടനം ചെയ്ത്​ സോജൻ പവിയാനോസ് പറഞ്ഞു. തോമസ് വി.ഓലിക്കര അധ്യക്ഷതവഹിച്ചു.

ഒ.വി. ആൻറണി ഓലിക്കര, ജോസഫ് എ.ഓലിക്കര, ജിജി പഴയചിറ, റെജിമോൻ, എം.എൽ. മത്തായി മാന്തറ, കുട്ടപ്പായി മാന്തറ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.