സ്കൂള്‍ കുട്ടികളെ പീഡിപ്പിച്ച വാന്‍ ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവും പിഴയും
ചങ്ങനാശ്ശേരി: സ്കൂള്‍ വിദ്യാർഥിനികളെ വാനിനുള്ളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ വാന്‍ ഡ്രൈവർക്ക് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി 23 വര്‍ഷം കഠിനതടവും 1,55,000 രൂപ പിഴയും വിധിച്ചു.
പായിപ്പാട് നാലുകോടി ഭാഗത്ത് ഒറ്റക്കുഴി വീട്ടില്‍ സുനീഷ് കുമാറിനെയാണ്(37) ജഡ്ജി ജി.പി. ജയകൃഷ്ണന് വിവിധ കുറ്റങ്ങളിലായി 23 വര്‍ഷം കഠിനതടവിന് വിധിച്ചത്. ശിക്ഷ ഒരുമിച്ച് ഏഴുവർഷം അനുഭവിച്ചാല്‍ മതി. പിഴത്തുക വിദ്യാർഥിനികൾക്ക് നൽകണം.
2017 ജൂലൈയിൽ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും ഏഴിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് പീഡിപ്പിച്ചത്. കുട്ടികള്‍ സ്കൂളില്‍ ചെന്ന് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തൃക്കൊടിത്താനം പൊലീസ് 2017 ജൂലൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.