നേര്ച്ചപ്പെട്ടികൾ ഉപേക്ഷിച്ചനിലയില്‍
നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം
ചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷനടുത്തുള്ള മേരി മൗണ്ട് കുന്നേപ്പള്ളിയില്‍ മോഷണം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. മോഷണത്തിനുശേഷം നേര്‍ച്ചപ്പെട്ടി പള്ളിപ്പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പള്ളിയുടെ സങ്കീര്‍ത്തിയുടെ വാതിലിെൻറ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് രണ്ട് നേര്ച്ചപ്പെട്ടികള് എടുത്ത് പുറത്തുകൊണ്ടുവന്ന് പൂട്ട് പൊളിച്ചാണ് പണം മോഷ്ടിച്ചത്. പള്ളി ശുശ്രൂഷി രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ട്രസ്റ്റി സെബാസ്റ്റ്യന്‍ ലോബോ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി. പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.