Posted On
date_range Updated On
date_range ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്നു
ചങ്ങനാശ്ശേരി: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു. പായിപ്പാട് പടിക്കലേപറമ്പിൽ ലീലാമ്മ ബാലെൻറ (60) മാലയാണ് നഷ്ടപ്പെട്ടത്. സ്വർണമല്ലാത്തതിനാൽ പരാതി നൽകിയില്ല. മാലയിലുണ്ടായിരുന്ന സ്വർണത്താലി താഴെ വീണതിനാൽ നഷ്ടപ്പെട്ടില്ല.
കഴിഞ്ഞ ദിവസം പായിപ്പാട് കൊച്ചുപള്ളി ഹോമിയോ ഡിസ്പെൻസറിക്ക് സമീപമായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുന്നതിനിടെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയവർ ലീലാമ്മയുടെ അടുത്തെത്തിയപ്പോൾ ബൈക്കിെൻറ വേഗത കുറച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.