അറസ്റ്റിലായ പ്രതി രാജേഷ്
ശാസ്താംകോയിക്കൽ ക്ഷേത്രത്തിൽ മോഷണം: പ്രതി പിടിയിൽ
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ചെല്ലംകുളങ്ങര ശാസ്താംകോയിക്കൽ ക്ഷേത്രത്തിൽ ദേവി വിഗ്രഹത്തിൽ ചാർത്തിയ പ്രഭ മോഷണം നടത്തിയ പ്രതി പിടിയിൽ. കോട്ടമുറി പാടത്തുംകുഴി ഭാഗത്ത് താമസിക്കുന്ന രാജേഷാണ് (40) പിടിയിലായത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ദേവീവിഗ്രഹത്തിൽ ചാർത്തിയ ഏഴ് കിലോ വരുന്ന ഓടിൽ തീർത്ത പ്രഭയാണ് മോഷണം പോയത്.
പുലർച്ച 5.45ന് ക്ഷേത്രത്തിലെത്തിയ തിരുമേനി ക്ഷേത്രനട തുറന്നുകിടക്കുന്ന വിവരം ക്ഷേേത്രാപദേശക സമിതി ഭാരവാഹിയെ അറിയിച്ചു. ക്ഷേത്രപരിസരത്ത് ഈ സമയം ഉണ്ടായിരുന്ന ഒരാളെ സംശയം തോന്നി ചോദ്യം ചെയ്തിരുന്നു. വിവരം ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലും അറിയിച്ചു.
ഇയാളുടെ ഫോട്ടോയും പൊലീസിന് കൈമാറി. പ്രഭ ക്ഷേത്രത്തിന് അടുത്തുള്ള തോട്ടിൽ ഒളിപ്പിച്ച ശേഷം ഇയാൾ വീണ്ടും ക്ഷേത്രത്തിലെത്തിയപ്പോൾ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ മോഷണം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.