നീലംപേരൂര്‍ ക്ഷേത്രത്തിലെ പടയണി(ഫയല്‍ ചിത്രം)

വല്യന്നവും ചെറിയന്നങ്ങളും പറന്നിറങ്ങാതെ നീലംപേരൂര്‍

ചങ്ങനാശ്ശേരി: ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും നിലക്കാത്ത പൂരരാവ് ഇത്തവണ നീലംപേരൂര്‍ ഗ്രാമത്തില്‍ പെയ്തിറങ്ങില്ല. പൂരം പടയണി ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങും. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്‍ ഗന്ധമാതനഗിരി പര്‍വതത്തില്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ചകളാണ് നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ പടയണിയായി ആചരിക്കുന്നത്. പള്ളിഭഗവതിയുടെ നടയില്‍നിന്ന് ചേരമാന്‍ പേരുമാള്‍ സ്മാരകത്തിലെത്തി ക്ഷേത്രഭരണസമിതി പ്രതിനിധി അനുജ്ഞവാങ്ങുന്ന ചടങ്ങോടെയാണ് വലിയ പടയണി ആരംഭിക്കുന്നത്.

ആഴിക്ക് ചുറ്റുംനിന്നുള്ള കുടംപൂജ കളി, തോര്‍ത്ത് വീശിയുള്ള തോത്താകളി, പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം, വായ്പാട്ടി​െൻറ അകമ്പടിയോടെയുള്ള കോലങ്ങളുടെയും വല്യന്നങ്ങളുടെയും എഴുന്നള്ളത്ത് കൂടാതെ പുലിവാഹനന്‍, നാഗയക്ഷി, ഭീമന്‍, ഹനുമാന്‍, നരസിംഹം, ആന, അമ്പലകോട്ട, വേലയന്നം എന്നിവയും പടയണിക്കളത്തിലെത്തുന്നത് മുന്‍വര്‍ഷം വരെ നീലംപേരൂരിന് ആവേശമായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച ആളുകള്‍ക്ക് മാത്രമാണ് ചടങ്ങില്‍ പ്രവേശനം.

17ന് അര്‍ധരാത്രിക്കുശേഷം അരിയും തിരിയും ​െവക്കുന്ന ചടങ്ങോടെ ഈ വര്‍ഷത്തെ നീലംപേരൂര്‍ പടയണിക്ക് പരിസമാപ്തികുറിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.