Posted On
date_range Updated On
date_range സ്‌കൂട്ടറിലെത്തി മാല കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍
ചങ്ങനാശ്ശേരി: സ്‌കൂട്ടറിലെത്തി കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ടുപേര്‍ പിടിയില്‍. ചീരംചിറ പുതുപ്പറമ്പില്‍ സഞ്ജയ് (19), പൂവം വലിയപറമ്പില്‍ ജോഫിൻ (25) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം എം.സി റോഡില്‍ അഞ്ചല്‍ കുറ്റി ഭാഗത്ത് കട നടത്തുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍നിന്നാണ് മാല പൊട്ടിച്ചെടുത്തത്.
തുടര്‍ന്ന് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ പ്രതികള്‍ ആലപ്പുഴയിലെ സ്വര്‍ണക്കടയില്‍ വില്‍ക്കുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.
വിറ്റ കടയില്‍ നിന്നും മാല കണ്ടെടുത്തു. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് ചിങ്ങവനം എസ്.എച്ച്.ഒ ബിന്‍സ് ജോസഫ് പറഞ്ഞു. പ്രതികളെ റിമാഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.