‘ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദനാളുകൾ’ കാമ്പയിെൻറ ഭാഗമായി ജമാഅെത്ത ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദസംഭാഷണ സദസ്സ്
ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി: നന്മയിലേക്ക് സമൂഹത്തെ നയിക്കുകയാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ സംസ്ഥാന കാമ്പയിെൻറ ഭാഗമായി ജമാഅെത്ത ഇസ്ലാമി ഏരിയ കമ്മിറ്റി ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച സൗഹൃദ സംഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡൻറ് പി.എ. ഹനീസ് അധ്യക്ഷത വഹിച്ചു.
സൗഹൃദ സംഭാഷണം ചങ്ങനാശ്ശേരി നഗരസഭ ചെയര്പേഴ്സൻ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഗ്രാന്‍ഡ് മസ്ജിദ് ഇമാം എം.പി. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.
കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മചൈതന്യ, ചങ്ങനാശ്ശേരി സെൻറ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. സക്കറിയ പണിക്കശ്ശേരിയില്‍, മാലൂര്‍ക്കാവ് ദേവീക്ഷേത്രം മേല്‍ശാന്തി നീലകണ്ഠന് പോറ്റി, പി.ആര്.ഡി.എസ് എംപ്ലോയീസ് ഫോറം പ്രസിഡൻറ് പി.എസ്. സാജു, ജോഷി തൂമ്പുങ്കല്‍, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് കെ.എ. അനീസുദ്ദീൻ, ഏരിയ സമിതി അംഗം നസിയ അനീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.